കർണാടക മണ്ണിടിച്ചിൽ.. അർജുനെ കണ്ടെത്താൻ സർക്കാരിനു കഴിയുന്നതെല്ലാം ചെയ്യും മുഖ്യമന്ത്രി പിണറായി വിജയൻ…

തിരുവനന്തപുരം: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവര്‍ അർജുന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ മറുപടി. അർജുനെ കണ്ടെത്താൻ സംസ്ഥാന സർക്കാറിനാൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങളെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഷിരൂരിലെ പ്രവർത്തനങ്ങളെ കുറിച്ച് വിശദമായ കത്ത് കർണാടക മുഖ്യമന്ത്രിയുടെ അടുത്ത നിന്നും ലഭിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയിലും അർജുനായുള്ള തിരച്ചിൽ തുടരുകയാണെന്നും മുഖ്യമന്ത്രി കുടുംബത്തെ അറിയിച്ചു.

കാണാതായവരെ കണ്ടെത്താൻ കർണാടക സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്. അർജുൻ്റെ വീട് സന്ദർശിച്ച മുഖ്യമന്ത്രിയോട് കുടുംബം ആശങ്ക അറിയിച്ചിരുന്നു. ജില്ലാ കളക്ടർ ആണ് മുഖ്യമന്ത്രിയുടെ മറുപടി കത്ത് അർജുൻ്റെ കുടുംബത്തിന് കൈമാറിയത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വീട്ടിലെത്തിയപ്പോഴാണ് കുടുംബം നിവേദനം നൽകിയത്.

Related Articles

Back to top button