കർണാടക മണ്ണിടിച്ചിൽ; അർജുന്റെ ട്രക്ക് കണ്ടെത്തി…
മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന്റെ ട്രക്ക് കണ്ടതായി കർണാടക പോലീസ്. ലോറി അര്ജ്ജുന്റെതെന്നും സ്ഥിതീകരിച്ചു. വാഹനം കരയിൽ നിന്നും 20 മീറ്റർ അകലെ 15 മീറ്റർ ആഴത്തിലാണ് കണ്ടെത്തിയത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പുഴയിൽ ശക്തമായ ഒഴുക്കുണ്ട്. എന്നാലും സ്കൂബ ടീം ഇപ്പോഴും അവിടെയുണ്ട്. ലോങ്ങ് ബൂം എസ്കവേറ്ററിന്റെ സഹായത്തിലായിരുന്നു രക്ഷാ പ്രവർത്തന ദൗത്യം. 9 ദിവസങ്ങൾക്കൊടുവിലെ തിരച്ചിലുകൾക്കൊടുവിലാണ് അർജുന്റെ ലോറി കണ്ടെത്താനായത്.