കൗൺസിലർമാർ ജോയിൻ്റ് ആര്.ടി.ഒയെ തടഞ്ഞുവെച്ചു, ബി.ജെ.പി ആർ.ടി ഓഫീസ് ഉപരോധിച്ചു
മാവേലിക്കര: സ്വകാര്യ വക്തിയുടെ സ്ഥലത്തേക്ക് ടെസ്റ്റിംഗ് ഗ്രൗണ്ട് മാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് നഗരസഭ കൗൺസിലർമാർ ജോയിൻ്റ് ആര്.ടി.ഒയെ തടഞ്ഞുവെച്ചു. രാവിലെ 11:30ന് ആരംഭിച്ച സമരം ഒരു മണിയോടെ സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് എത്തി സമരക്കാരുമായി നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിച്ചത്. മാവേലിക്കര ജോ.ആർ.റ്റി.ഒ ഉന്നത ഉദ്യോഗസ്ഥരുമായി ഫോണിൽ ബന്ധപ്പെട്ട ശേഷം ഡ്രൈവിംഗ് ടെസ്റ്റ് പുനസ്ഥാപിക്കുന്ന വിഷയത്തിൽ ഉന്നതതല ചർച്ച നടത്തി ഒരാഴ്ചക്കുള്ളിൽ പരിഹരിക്കുന്നതാണെന്ന് രേഖാമൂലമുള്ള കത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് അനി വർഗീസിന് കൈമാറുകയും ചെയ്തതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് അനിവർഗീസ്, പാർലമെൻ്ററി പാർട്ടി ലീഡർ നൈനാൻ സി.കുറ്റിശ്ശേരിൽ, മണ്ഡലം പ്രസിഡൻ്റുമാരായ ജസ്റ്റിസൺ പാട്രിക്ക്, മാത്യു കണ്ടത്തിൽ, നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ, വൈസ് ചെയർപേഴ്സൺ റ്റി.കൃഷ്ണകുമാരി, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തി അജയൻ, കൗൺസിലർമാരായ ലളിത രവീന്ദ്രനാഥ്, മനസ്സ് രാജൻ, ലത മുരുകൻ എന്നിവരുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്.
ബി.ജെ.പി ആർ.ടി ഓഫീസ് ഉപരോധിച്ചു
മാവേലിക്കര: മോട്ടോർ വാഹന വകുപ്പിൻ്റെ ഡ്രൈവിംങ്ങ് ടെസ്റ്റ് ഗ്രൗണ്ട് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ആരംഭിച്ചതിൽ അഴിമതി ആരോപിച്ച് ബി.ജെ.പി മാവേലിക്കര മണ്ഡലം കമ്മിറ്റിയുടെ നേത്യ ത്വത്തിൽ മാവേലിക്കര ആർ.ടി.ഒ ഓഫീസ് ഉപരോധിച്ചു. ഉപരോധ സമരം ബിജെപി ആലപ്പുഴ ജില്ലാ വൈസ് പ്രസിഡൻറ് പി.കെ.വാസുദേവൻ ഉദ്ഘാടനം ചെയ്തു. പൊതുജന താൽപര്യാർത്ഥം മാവേലിക്കര കാളച്ചന്തയിലുള്ള ടെസ്റ്റിംങ്ങ് ഗ്രൗണ്ട് നിലനിർത്തണമെന്നും ഇല്ലെങ്കിൽ ബിജെപി ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡൻറ് അഡ്വ.കെ.കെ.അനൂപ് അധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.വി.അരുൺ, ബിനു ചാങ്കൂരേത്ത്, നേതാക്കളായ സുജിത്ത് ആർ.പിള്ള, എച്ച്.മേഘനാഥ്, സുജാതാ ദേവി, സബിതാ അജിത്ത്, ആർ രേഷ്മ എന്നിവർ ഉപരോധ സമരത്തിന് നേത്യത്വം നൽകി.