ക്ഷേത്ര പൂജാരിയുടെ മൃതദേഹം കണ്ടെത്തി.. കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു… ജനനേന്ദ്രിയം….

കാണാതായ ക്ഷേത്ര പൂജാരിയുടെ മൃതദേഹം കണ്ടെത്തി. കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് ജനനേന്ദ്രിയം മുറിച്ച് മാറ്റിയ നിലയിലായിരുന്നു മൃതദേഹം . സംഭവത്തിന് പിന്നാലെ നാട്ടുകാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ബീഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലാണ് സംഭവം. ദനാപൂര്‍ ഗ്രാമത്തിലെ ശിവക്ഷേത്രത്തില്‍ പൂജാരിയായിരുന്ന മനോജ് കുമാറിനെ കഴിഞ്ഞ ആറ് ദിവസമായി കാണാനില്ലായിരുന്നു. വീട്ടില്‍ നിന്ന് ക്ഷേത്രത്തിലേക്ക് പോയ മനോജിനെ കാണാതാവുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. ഗ്രാമത്തിലെ കുറ്റിക്കാട്ടില്‍ നിന്നാണ് മനോജിന്റെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ വെടിയേറ്റ പാടുകളുണ്ട്. പിന്നാലെ വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ പൊലീസിന്റെ അനാസ്ഥ ആരോപിച്ച് ബഹളം വെച്ചു. സംഘര്‍ഷത്തിനിടെ നാട്ടുകാര്‍ പൊലീസുകാര്‍ക്ക് നേരെ കല്ലെറിയുകയും ഹൈവേയില്‍ പാര്‍ക്ക് ചെയ്തിരുന്ന പൊലീസ് വാഹനത്തിന് തീയിടുകയും ചെയ്തു.

Related Articles

Back to top button