ക്ഷേത്ര ദർശനത്തിന് പോയ സ്ത്രീകൾ സഞ്ചരിച്ച ഓട്ടോയിൽ കാറിടിച്ച് അപകടം..വീട്ടമ്മക്ക് ദാരുണാന്ത്യം…

അമ്പലപ്പുഴ: ചിങ്ങ പുലരിയിൽ ക്ഷേത്ര ദർശനത്തിന് പോയ സ്ത്രീകൾ സഞ്ചരിച്ച ഓട്ടോയിൽ കാർ ഇടിച്ച് വീട്ടമ്മ മരിച്ചു.കരുവാറ്റ താമല്ലാക്കൽ കളഭം വീട്ടിൽ ഗോപിനാഥൻപിള്ളയുടെ ഭാര്യ ലത ( 62 ) ആണ് മരിച്ചത്.പുലർച്ചെ 5 ഓടെ ദേശീയ പാതയിൽ പുറക്കാട് മാത്തേരി ഭാഗത്തായിരുന്നു അപകടം.

ചിങ്ങം പുലരിയിൽ അമ്പലപ്പുഴ ക്ഷേത്ര ദർശനത്തിനായി അയൽവാസികളായ മറ്റ് നാലു സ്ത്രീകളുമായി ഓട്ടോറിക്ഷയിൽ പോകുമ്പോൾ നിയന്ത്രണംതെറ്റി വന്ന കാർ ഇടിച്ച് ആണ് അപകടം. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.

Related Articles

Back to top button