ക്ഷേത്രോത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച കൂറ്റന്‍ ബോര്‍ഡില്‍ ദൈവങ്ങൾക്കൊപ്പം പോണ്‍ നടി..വിവാദം…

ക്ഷേത്രോത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച കൂറ്റന്‍ ബോര്‍ഡില്‍ ദൈവങ്ങള്‍ക്കൊപ്പം പോണ്‍ നടി മിയ ഖലിഫയുടെ ചിത്രവും. തമിഴ്‌നാട്ടിലെ കാഞ്ചിപുരം ജില്ലയില്‍ സ്ഥാപിച്ച കൂറ്റന്‍ ബോര്‍ഡിലാണ് പോൺ താരത്തിന്റെ ചിത്രവും ഇടംപിടിച്ചത്. ബോര്‍ഡ് ഇതികം തന്നെ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.തമിഴ്നാട്ടിലുടനീളമുള്ള ക്ഷേത്രങ്ങളില്‍ അമ്മന്‍ (പാര്‍വതി) ദേവിയെ ആരാധിക്കുന്ന ‘ആദി’ ഉത്സവത്തിനായാണ് ബോർഡുകൾ സ്ഥാപിച്ചത്.

ഉത്സവ വഴിപാടിന്റെ ഭാഗമായ ‘പാല്‍ കുടം’ തലയിലേറ്റി നില്‍ക്കുന്ന രീതിയിലാണ് താരത്തിന്റെ ചിത്രം ബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനായി മിയ ഖലിഫയുടെ ചിത്രം പരിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്. ബോര്‍ഡ് സ്ഥാപിച്ച യുവാക്കളുടെ ചിത്രങ്ങളും ബോര്‍ഡില്‍ ഇടം പിടിച്ചിട്ടുണ്ട്. സംഭവം വിവാദമായതോടെ പൊലീസ് ബോര്‍ഡ് നീക്കം ചെയ്തു.

Related Articles

Back to top button