ക്ഷേത്രത്തിൽ നിന്നും കാണിയ്ക്കവഞ്ചി കവർന്ന മോഷ്ടാവ് പിടിയിൽ…
വെള്ളറട: മണ്ണടിക്കോണം ദേവീക്ഷേത്രത്തിൽ കാണിയ്ക്കവഞ്ചി കവർന്ന മോഷ്ടാവ് പിടിയിൽ. റസ്സൽപുരം പുതുക്കാട് വിള അംബേദ്കർ കോളനിയിലെ പ്രശാന്ത്(43) ആണ് പിടിയിലായത്. 25000 രൂപയോളം കവർന്നുവെന്ന ക്ഷേത്ര സമിതിയുടെ പരാതിയിലാണ് ആര്യങ്കോട് പോലീസ് കേസെടുത്തത്.തുടർന്നു നടന്ന അന്വേഷണത്തിലാ ണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.