ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്ന് ലഭിച്ചത് !!!!!
ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്ന് ലഭിച്ചത് കോടികളുടെ മൂല്യമുള്ള വസ്തുക്കൾ. ക്ഷേത്രഭണ്ഡാരം തുറന്നപ്പോൾ 207 കിലോ സ്വർണവും 354 വജ്രക്കല്ലുകളും 1280 കിലോ വെള്ളിയുമാണ് ലഭിച്ചത്. ഭണ്ഡാരത്തിൽ നിന്ന് ലഭിച്ച വസ്തുക്കൾ മുഴുവൻ എണ്ണിത്തീർക്കാൻ ഇനിയും ആഴ്ചകൾ എടുക്കുമെന്നാണ് ക്ഷേത്ര അധികൃതർ വ്യക്തമാക്കിയത്. പതിനഞ്ച് വർഷം കൂടുമ്പോഴാണ് ക്ഷേത്ര ഭണ്ഡാരം തുറക്കുന്നത്. മഹാരാഷ്ട്രയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള തുൽജാ ഭവാനി ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്നാണ് കോടികളുടെ വിലമതിയ്ക്കുന്ന ആഭരണങ്ങൾ കണ്ടെത്തിയത്.