ക്ഷേത്രത്തിന്‍റെ കാണിക്കവഞ്ചി തുറന്നപ്പോൾ!!

ക്ഷേത്രത്തിന്‍റെ കാണിക്ക വഞ്ചി തുറന്നപ്പോൾ ഞെട്ടിപോയി. വഞ്ചിയില്‍ നിന്ന് എട്ട് ലക്ഷം രൂപയുടെ 2000ത്തിന്‍റെ നോട്ടുകള്‍ സംഭാവനയായി ലഭിച്ചു. ഹിമാചൽ പ്രദേശിലെ കംഗ്ര ജില്ലയിലെ മാ ജ്വാല ദേവി ക്ഷേത്രത്തിന്‍റെ പരിസരത്ത് സ്ഥാപിച്ചിട്ടുള്ള ഒരു കാണിക്ക വഞ്ചിയിലാണ് 2000ത്തിന്‍റെ 400 നോട്ടുകള്‍ ആരോ നിക്ഷേപിച്ചത്. 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതായുള്ള ആർബിഐയുടെ അറിയിപ്പ് വന്ന് അധിക ദിവസങ്ങള്‍ കഴിയുന്നതിന് മുമ്പാണ് സംഭവം. നിരവധി ഭക്തർ ക്ഷേത്രം സന്ദർശിക്കുകയും പലപ്പോഴും ഇത്തരം വഴിപാടുകൾ നടത്തുകയും ചെയ്യാറുണ്ടെന്ന് ക്ഷേത്ര അധികൃതര്‍ പറഞ്ഞു.

ഭക്തരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് സംഭാവനപ്പെട്ടിയിലെ ആകെ തുക ചെലവഴിക്കുക. എന്നാല്‍, ഇക്കാര്യത്തില്‍ തനിക്ക് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് കംഗ്ര ഡെപ്യൂട്ടി കമ്മീഷണർ നിപുൺ ജിൻഡാൽ അറിയിച്ചു. അതേസമയം, 2000 രൂപയുടെ നോട്ട് മാറ്റിയെടുക്കാൻ പ്രത്യേക ഫോമിന്റെ ആവശ്യമില്ലെന്ന് പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേററ് ബാങ്ക് ഓഫ് ഇന്ത്യ വിശദീകരിച്ചിരുന്നു.

Related Articles

Back to top button