ക്ഷേത്രത്തിനുള്ളിലെ പൂജാസാധനങ്ങൾ കത്തിച്ചനിലയിൽ…

ബാലരാമപുരം: ക്ഷേത്രത്തിനുള്ളിലെ പൂജാസാധനങ്ങൾ കത്തിച്ചനിലയിൽ. പെരിങ്ങമ്മല ആത്മബോധിനി നാഗർ ക്ഷേത്രത്തിലാണ് ബുധനാഴ്ച പുലർച്ചെയോടുകൂടി പൂജാസാധനങ്ങൾ കത്തിയനിലയിൽ കണ്ടെത്തിയത്. മേശയിൽ സൂക്ഷിച്ചിരുന്ന നാണയത്തുട്ടുകൾ വാരി വലിച്ചിടുകയും ക്ഷേത്രക്കിണറിൽ സ്ഥാപിച്ചിട്ടുള്ള മോട്ടോർ പ്രവർത്തിപ്പിച്ച നിലയിലുമായിരുന്നു. ബുധനാഴ്ച പുലർച്ചെ ക്ഷേത്രത്തിനു സമീപത്തുള്ളയാൾ മോട്ടോർ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഭരണസമിതിയംഗത്തെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ബാലരാമപുരം പോലീസിൽ പരാതി നൽകി. മാനസികാസ്വാസ്ഥ്യമുള്ള ആരെങ്കിലും ചെയ്തതാകാൻ സാധ്യതയെന്നാണ് പോലീസ് നിഗമനം.

Related Articles

Back to top button