ക്വട്ടേഷനോ…..ഇൻഷുറൻസ് തുകയ്ക്കോ….ആസൂത്രകൻ പിടിയിലായതോടെ ചുരളഴിയുന്നതെന്ത്…
പാറശ്ശാല: കളിയിക്കാവിളയിൽ മലയിൻകീഴ് സ്വദേശി ദീപുവിനെ കഴുത്തറുത്ത് കൊന്ന കേസ് പുതിയ വഴിത്തിരിവിലേക്ക്. ഒന്നാംപ്രതിയായ അമ്പിളിയെ കൊല നടന്ന സ്ഥലത്തെത്തിച്ച് ആയുധം കൈമാറിയ സുനിൽ കുമാർ പിടിയിലായതോടെ മറ്റു വിവരങ്ങൾ ഉടൻ പുറത്തുവരും. കൊലപാതകത്തിന്റെ
ഗൂഢാലോചന നടത്തിയതും ക്ലോറോഫോം മണപ്പിച്ചതിനുശേഷം കൊലനടത്താനുള്ള
നിർദേശം നൽകിയതും സുനിൽ കുമാറാണെന്നാണ് അമ്പിളിയുടെ മൊഴി.കഴുത്തറുക്കാനുള്ള സർജിക്കൽ ബ്ലെയിഡും ഗ്ലൗസും നൽകിയതും സുനിൽ കുമാറാണ്. പാറശ്ശാലയിലെ സർജിക്ക ൽസ് ആന്റ് മെഡിക്കൽ സ്റ്റോറിന്റെ ഉടമയാണ്സുനിൽ. കൊലയ്ക്കു ശേഷം തന്നെകൂട്ടികൊണ്ടു പോകാനെത്താമെന്ന് സുനിൽ പറഞ്ഞിരുന്നു വെങ്കിലും വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നുവെന്നും അമ്പിളി
പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
കളിയിക്കാവിള കൊലപാതകക്കേസിൽ ഒളിവിലായിരുന്ന സുനിൽ കുമാർ ഇന്നാണ് പിടിയിലായത് പാറശ്ശാല യിൽ നിന്നാണ് സുനിലിനെ പിടികൂടിയതെന്ന് തമിഴ്നാട് പോലീസ് പറയുന്നു. കേസിലെ രണ്ടാം പ്രതിയാ ണ് സുനിൽ. ഒന്നും മൂന്നും പ്രതികളെ നേരത്തേ പിടികൂടിയിരുന്നു.
മുംബൈയിലേക്ക് ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനി ടെയാണ് സുനില്‍കുമാര്‍ തമിഴ്‌നാട് പ്രത്യേക സംഘത്തിന്റെ പിടിയിലായ തെന്ന് പറയുന്നു.ദീപു ജെസിബി വാങ്ങാന്‍ കാറില്‍ കരുതിയിരുന്ന പണം മാത്രം തട്ടി എടുക്കുകയാണോ പിന്നില്‍ മറ്റെന്തെങ്കിലും ഉദ്ദേശം ഇവര്‍ക്ക് ഉണ്ടോ എന്നതാണ് അന്വേഷണം സംഘം പരിശോധിക്കു ന്നത്.അതേസമയം, അഭിഭാഷകനൊപ്പമെത്തി സുനിൽ കുമാർ പൊലീസിൽ കീഴടങ്ങുകയായിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ശനിയാഴ്ച രാവിലെ കുലശേഖരത്തിന്സമീപത്തെ റോഡരികിൽ സുനിലിന്റെ കാർ
ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കൊലപാതകം ഇൻഷുറൻസ് തട്ടിപ്പിന് വേണ്ടിയാണെന്ന സംശയത്തിലും അന്വേഷ ണം ഊർജിതമാക്കാനൊ രുക്കുകയാണ് പൊലീസ്. കൊല്ലപ്പെടുന്നതിന് മാസങ്ങൾക്ക് മുൻപ് ദീപുവെടുത്ത നാലുകോടിയോളം രൂപയുടെ ഇൻഷുറൻസ് തട്ടിയെടുക്കാൻ വേണ്ടിയാണോ കൊല നടന്നതെന്ന സംശയം പൊലീസിനുണ്ട്.
10 ലക്ഷം രൂപ തട്ടിയെടുക്കാൻ വേണ്ടിയാണു ദീപുവിനെ കൊലപ്പെടുത്തിയതെന്ന അമ്പിളിയുടെ മൊഴി പൊലീസ് പൂർണമായും വിശ്വാസ്യത്തിലെടുക്കുന്നില്ല. കൊല്ലപ്പെടുന്നതിന് മാസങ്ങൾക്ക് മുൻപ് ദീപു 3 കോടി 85 ലക്ഷം രൂപയുടെ ഇൻഷുറൻസ് എടുത്തിരുന്നു. ദീപുവെടുത്ത ഇൻഷുറൻസ് തുകയുടെ നോമിനികളാരെന്ന് കണ്ടെത്താൻ കമ്പനിയെ സമീപിച്ചിരിക്കുകയാണ് തമിഴ്നാട് പൊലീസ്.
നെയ്യാറ്റിൻകര മുതൽ കാറിൽ ഒപ്പമുണ്ടായിരുന്ന പ്രതി അമ്പിളി ദീപുവിനെ കൊലപ്പെടുത്തിയ ശേഷം കടന്നുകളയുകയായിരുന്നു. കാറിൽനിന്ന് പ്രതി പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് നിർണായകമായത്.



