ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി– ഡിജിപി കൂടിക്കാഴ്ച..ചർച്ച 1 മണിക്കൂറോളം നീണ്ടു…

സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. വിവാദ വിഷയങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്തു. ആഭ്യന്തര വകുപ്പ് നേരിടുന്ന വിഷയങ്ങളും സംസ്ഥാനത്തെ മറ്റു പോലീസ് വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. ക്ലിഫ് ഹൗസിലായിരുന്നു നിർണായക കൂടിക്കാഴ്ച നടത്തിയത്.ഇരുവരും തമ്മിലുള്ള ചർച്ച ഒരു മണിക്കൂറോളം നീണ്ടു. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്.വെങ്കിടേശിനെ യോഗത്തിലേക്ക് വിളിച്ചു വരുത്തി. എഡിജിപി എം.ആർ.അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു യോഗം.പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി, എഡിജിപി എച്.വെങ്കിടേഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

അതേസമയം എം.ആർ.അജിത്കുമാറിനും മറ്റു പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങൾ എസ്. ദർവേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കാനാണ് മുഖ്യമന്ത്രി നിർദേശം നൽകിയിരിക്കുന്നത്.ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം.

Related Articles

Back to top button