ക്ലാസെടുക്കുന്നതിനിടെ പ്ലസ്‌വൺ വിദ്യാർത്ഥി അധ്യാപകനെ കുത്തിക്കൊന്നു…
അധ്യാപകനെ വിദ്യാർത്ഥി കുത്തിക്കൊന്നു.പ്ലസ്‍ വണ്‍ വിദ്യാർഥിയാണ് ക്ലാസെടുക്കുന്നതിനിടെ അധ്യാപകനെ കത്തി ഉപയോഗിച്ച് കുത്തിക്കൊന്നത്. അസമിലെ ശിവസാഗർ ജില്ലയിലെ ലഖിമി നഗറിലുള്ള സ്വകാര്യ കോച്ചിങ് അക്കാദമിയിൽ ശനിയാഴ്ച്ച വൈകീട്ടോടെയായിരുന്നു സംഭവം.സയൻസ് അധ്യാപകനായ ആന്ധ്രാപ്രദേശ് സ്വദേശി രാജേഷ് ബാബുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിദ്യാർത്ഥിയെ അധ്യാപകൻ ശകാരിച്ചിരുന്നതായി പറയപ്പെടുന്നു.പിന്നാലെയാണ് ആക്രമണം ഉണ്ടായത്.വിദ്യാർഥിക്ക് കത്തി എവിടെ നിന്ന് ലഭിച്ചുവെന്നതിനെ കുറിച്ച് അന്വേഷണം നടക്കുന്നതായി എഎസ്പി മൊയിദുൾ ഇസ്ലാം അറിയിച്ചു.