ക്ലാസിൽ കിടന്നുറങ്ങി അധ്യാപിക..വീശിക്കൊടുത്ത് കുട്ടികൾ..നടപടി…

ക്ലാസ് മുറിക്കുള്ളിൽ അധ്യപിക പായ വിരിച്ച് ഉറങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയില്‍ വൈറലായി.വീഡിയോ വൈറലായതോടെ കടുത്ത വിമർശനങ്ങളാണ് കമന്റ് ബോക്സുകളിൽ നിറഞ്ഞത്. പിന്നാലെ അധ്യാപികയ്ക്ക് എതിരെ അധിക്യതർ നടപടിയെടുത്തു. അവരെ ജോലിയില്‍ നിന്ന് സസ്പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ അലിഗഢിൽ ഗോകുൽപൂർ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. വീഡിയോ ഇൻ്റർനെറ്റിൽ പ്രചരിച്ചതോടെ കുട്ടികളുടെ രക്ഷിതാക്കളും പരാതിയുമായി രം​ഗത്ത് എത്തിയിരുന്നു.

കനത്ത ചൂടായത് കൊണ്ട് ക്ലാസ്മുറിയിലെ തറയില്‍ കിടന്നുറങ്ങുന്ന അധ്യാപികയാണ് വീഡിയോയിൽ ഉളളത്. കൂടാതെ സ്കൂൾ കുട്ടികൾ നിരയായി അധ്യാപികയ്ക്ക് ബുക്ക് ഉപയോ​ഗിച്ച് വീശിക്കൊടുക്കുന്നതും വീഡിയോയിൽ കാണാം. സംഭവം ഉത്തർപ്രദേശിലെ മോശം വിദ്യാഭ്യാസ സമ്പ്രദായത്തെ തുറന്നു കാണിക്കുകയാണ് എന്നാണ് പരക്കെ വിമർശനം ഉയര്‍ന്നത്.

Related Articles

Back to top button