ക്രൈസ്തവ വോട്ടുകൾ ലഭിച്ചാൽ വയനാട് ബിജെപിയ്ക്ക് ബാലികേറാമലയാകില്ല…കെ സുരേന്ദ്രൻ…

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ തകർച്ച ആസന്നമായിരുന്നെന്നും സംസ്ഥാന രാഷ്ട്രീയത്തിൽ മാറ്റം ഉണ്ടാകുന്നുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ക്രൈസ്തവ വോട്ടുകളിൽ കടന്നു കയറാൻ കഴിഞ്ഞാൽ വയനാട് ബിജെപിക്ക് ബാലികേറാമലയാകില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.സംസ്ഥാന രാഷ്ട്രീയത്തിൽ മാറ്റം ഉണ്ടാകുന്നു. 11 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാം സ്ഥാനത്ത് ബിജെപി എത്തി. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഈ വിജയം പ്രതിഫലിക്കും. തൃശ്ശൂരിൽ കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിൽ ബിജെപിക്ക് മുന്നേറ്റം ഉണ്ടായി. ബിജെപിയെ തോൽപ്പിക്കാനാണ് കെ മുരളീധരനെ തൃശൂരിൽ ഇറക്കിയതയെന്നും സുരേന്ദ്രൻ പറഞ്ഞു.

Related Articles

Back to top button