ക്രൂര ബലാത്സംഗം മൂലം ചികിത്സയിൽ കഴിയുന്ന യുവതിയെ ചതിച്ചത് സിനിമാ നടി

കോഴിക്കോട്: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ വഴിത്തിരിവ്. യുവതിയെ പ്രതികൾക്കു പരിചയപ്പെടുത്തിയ സിനിമ – സീരിയൽ നടിയുടെ ഒത്താശയോടെയെന്നു സംശയം. ഈ നടിയിൽനിന്ന് പൊലീസ് മൊഴിയെടുത്തു. ലഹരിമരുന്നു ചേർത്ത ജൂസ് നൽകി രണ്ടു പേർ പീഡിപ്പിച്ചെന്നാണ് പരാതിക്കാരി നൽകിയ മൊഴി. കേസുമായി ബന്ധപ്പെട്ട് നടിയെ ഇനിയും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

കോട്ടയം സ്വദേശിനിയായ ഇരുപത്തിനാലുകാരിയുടെ പരാതിയിൽ നടക്കാവ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. യുവതിയെ പ്രതികൾക്കു പരിചയപ്പെടുത്തിയ കണ്ണൂർ സ്വദേശിനിയായ സിനിമ – സീരിയിൽ അഭിനേത്രിയിൽനിന്ന് പൊലീസ് മൊഴിയെടുത്തു. ഇവർ നൽകിയ സൂചനകൾ പ്രകാരം മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, പരപ്പനങ്ങാടി സ്വദേശികളായ യുവാക്കളാണ് പ്രതികളെന്നാണ് പൊലീസിന്റെ അനുമാനം. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.

ഈ മാസം നാലിനാണ് സംഭവം. സിനിമ – സീരിയൽ നടിയെ പരിചയപ്പെട്ട യുവതി ആദ്യം കോട്ടയത്തുനിന്ന് ആദ്യം കണ്ണൂരിലെത്തുകയായിരുന്നു. കോഴിക്കോട്ടെ നിർമാതാവിനെ കണ്ടാൽ സിനിമയിൽ അവസരം ലഭിക്കുമെന്ന് നടി പറ‍ഞ്ഞതിനെ തുടർന്ന് ഇരുവരും കോഴിക്കോട്ടെത്തി. പിന്നീട് കാരപ്പറമ്പിലെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി.

സിനിമാ പ്രവർത്തകരെന്നു പറഞ്ഞാണ് ഫ്ലാറ്റിലുണ്ടായിരുന്ന രണ്ടു പേർ യുവതിയെ പരിചയപ്പെട്ടത്. അവിടെവച്ച് ലഹരി കലർത്തിയ ജൂസ് ബലം പ്രയോഗിച്ച് നൽകി. തുടർന്ന് പീഡനത്തിന് ഇരയാക്കുകയായിരുന്നു. അതുവരെ ഒപ്പമുണ്ടായിരുന്ന നടിയെ പിന്നീട് കാണാതായെന്നും പരാതിയിലുണ്ട്. അതിനാൽത്തന്നെ ഈ നടിയുടെ ഒത്താശയോടെയാണ് പീഡനം നടന്നതെന്ന സംശയത്തിലാണ് പൊലീസ്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. നടിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. പീഡനം നടന്നതായി പറയുന്ന ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് തെളിവായി ശേഖരിച്ചു.

Related Articles

Back to top button