ക്രൂരത അവസാനിക്കുന്നില്ല.. വീണ്ടും തെരുവ് നായയെ ബലാത്സംഗം ചെയ്ത യുവാവ്…

ക്രൂരത അവസാനിക്കുന്നില്ല. വീണ്ടും തെരുവ് നായയെ ബലാത്സംഗ ചെയ്ത കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. യുവാവ് നായയെ ബലാത്സംഗം ചെയ്യുന്നതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്. രാജേഷ് എന്ന ആളാണ് വീഡിയോ സഹിതം പൊലീസില്‍ പരാതി നല്‍കിയത്. തന്‍റെ വീടിന് അടുത്ത് താമസിക്കുന്ന സതീശ് എന്നയാള്‍ക്കെതിരെയാണ് രാജേഷ് പരാതി നല്‍കിയത്.

ഫെബ്രുവരി 28ന് ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് വരുമ്പോള്‍ ഒരു നായയുടെ കരച്ചില്‍ കേട്ടെന്ന് രാജേഷിന്‍റെ പരാതിയില്‍ പറയുന്നു. ശബ്‍ദം കേട്ട ഭാഗത്ത് നോക്കിയപ്പോള്‍ സതീഷ് നായയെ ബലാത്സംഗം ചെയ്യുന്നതും ഒരു കൈയിൽ വൈപ്പറും പിടിച്ച് നിൽക്കുന്നതുമാണ് കണ്ടത്. തെളിവായി വീഡിയോ പകര്‍ത്തിയ ശേഷമാണ് രാജേഷ് പരാതിപ്പെട്ടത്. സതീശ് ലഹരിക്ക് അടിമപ്പെട്ടയാളാണെന്നും രാജേഷ് പരാതിയില്‍ പറയുന്നുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ സതീശിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ദില്ലിയിലെ ഇന്ദ്രപുരി പ്രദേശത്തെ ജെ ജെ കോളനിയിലാണ് സംഭവം. കഴിഞ്ഞ ദിവസം ദില്ലിയിലെ ഹരിഹർന​ഗറിൽ തെരുവ് നായയെ കെട്ടിയിട്ട് ബലാത്സം​ഗം ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിരുന്നു.

Related Articles

Back to top button