ക്രീം ബണ്ണിനുള്ളില്‍ കണ്ടത്….

തിരൂര്‍: കടയില്‍ നിന്ന് വാങ്ങിയ ഒരു പാക്കറ്റ് ക്രീം ബണ്ണില്‍ പത്തിലധികം ഗുളികകള്‍. ഇന്നലെ വൈകിട്ടു താനൂരില്‍ നിന്നും വാങ്ങിയ ബണ്ണിലാണ് ഗുളികകൾ കണ്ടെത്തിയത്.

മൂത്താട്ട് കുഞ്ഞാലി ഹാജി താൻ വാങ്ങിച്ച ബണ്ണ് പാക്കറ്റ് പൊട്ടിച്ചു കഴിക്കാൻ എടുത്തപ്പോഴാണ് ഗുകകൾ കണ്ടത്. തുടർന്ന് കമ്പനി ഉടമയെ വിവരമറിയിക്കുകയായിരുന്നു.

വെളുത്ത നിറത്തിലുള്ള ഗുളികകള്‍ എന്തിനുള്ളതെന്നും എങ്ങനെ ഇത് ബണ്ണിനകത്ത് എത്തിയെന്നും വ്യക്തമല്ല. ഗുളിക കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആളുകള്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button