ക്രിസ്മസ്- ന്യു ഇയർ ബമ്പർ എത്തി.. ഒന്നാം സമ്മാനം…

തിരുവനന്തപുരം: കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്മാനത്തുകയുമായി ഇത്തവണത്തെ ക്രിസ്മസ്- ന്യു ഇയർ ബമ്പറിന്റെ വിൽപ്പന ആരംഭിച്ചിരിക്കുകയാണ്. ഒന്നാം സമ്മാനം 20 കോടി ആണ്. പത്ത് സീരീസുകളിലായാണ് ക്രിസ്മസ്- ന്യൂ ഇയർ ബമ്പർ പുറത്തിറക്കിയിരിക്കുന്നത്. 400 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. അതുകൊണ്ട് തന്നെ ഷെയർ ഇട്ട് ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകാനുള്ള സാധ്യത ഏറെയാണ്. ജനുവരി 24ന് നറുക്കെടുപ്പ് നടക്കും. കഴിഞ്ഞ വർഷം 16 കോടിയായിരുന്നു ബമ്പറിന്റെ ഒന്നാം സമ്മാനം. അതിന് മുൻപ് 12 കോടിയും. കഴിഞ്ഞ ദിവസം മുതൽ തന്നെ ബമ്പർ ടിക്കറ്റുകൾ ലോട്ടറി ഷോപ്പുകളിലും ഏജൻസികളിലും എത്തിക്കഴിഞ്ഞു.

Related Articles

Back to top button