ക്രിക്കറ്റ് കോച്ചിന്റെ ലൈംഗിക പീഡനം..പ്രതിയായ സാഹചര്യം കെ സി എ വിശദീകരിക്കണം..കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍…

തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കോച്ച് പീഡിപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് കേരള ക്രിക്കറ്റ് അസോസിയേഷന് നോട്ടീസയച്ചു. ഇത്തരം ഒരു സംഭവം ഉണ്ടാകാനിടയായ സാഹചര്യം കെ. സി എ വിശദീകരിക്കണം എന്നാണ് നോട്ടീസിൽ പറയുന്നത്.

പീഡന കേസിൽ പ്രതിയായ മനു കഴിഞ്ഞ 10 വർഷമായി കെ.സി എ യിൽ കോച്ചാണ് . തെങ്കാശിയിൽ കൊണ്ടുപോയി കുട്ടികളെ പീഡിപ്പിെച്ചെന്നാണ് പരാതി. ഇയാൾ പോക്സോ കേസിൽ പ്രതിയായി റിമാന്റിലാണ്. കുട്ടികളുടെ നഗ്ന ചിത്രം ഇയാൾ പകർത്തിയെന്നും ആരോപണമുണ്ട്. പ്രതീക്ഷയോടെ ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന കുട്ടികളെയാണ് ഇയാൾ പീഡിപ്പിക്കുന്നത്. കുട്ടികളും രക്ഷിതാക്കളും സംഭവത്തിന് ശേഷം മാനസിക സമ്മർദ്ദത്തിലാണ്. എന്നാൽ ഇതൊന്നും കെ സി എ അറിഞ്ഞില്ലെന്നാണ് പറയുന്നത്. ഒരു പെൺകുട്ടി പരാതിയുമായി വന്നതോടെ കൂടുതൽ കുട്ടികൾ പരാതി നൽകുകയായിരുന്നു. ദ്യശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Related Articles

Back to top button