ക്രിക്കറ്റും ജീവിതവും എന്നെ പഠിപ്പിച്ചത്… സഞ്ജു സാംസൺ തുറന്ന് പറയുന്നു…


ട്വന്റി 20 ലോകകപ്പ് ടീമിൽ സ്ഥാനം ലഭിച്ചതിൽ പ്രതികരണവുമായി മലയാളി താരം സഞ്ജു സാംസൺ. ബിസിസിഐക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. കഴിഞ്ഞ 10 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തില്‍ തനിക്ക് നിരവധി പരാജയങ്ങളെ നേരിടേണ്ടി വന്നു. വളരെ കുറഞ്ഞ വിജയങ്ങള്‍ മാത്രമാണ് ഇക്കാലയളവിൽ ഉണ്ടായത്. ട്വന്റി 20 ലോകകപ്പിന് മുമ്പ് താന്‍ ക്രിക്കറ്റിലും ജീവതത്തിലും പഠിച്ചത് ഈ കാര്യമാണെന്ന് സഞ്ജു പറഞ്ഞു.

ലോകകപ്പ് ടീമില്‍ തിരഞ്ഞെടുക്കപ്പെട്ടതാണ് തന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും മികച്ച കാര്യം. ഇത് ഒരു വലിയ കാര്യമാണ്. ഐപിഎല്ലിന്റെ ഈ സീസണ്‍ തനിക്ക് മികച്ചതായിരുന്നു. ഇക്കാര്യം തനിക്ക് അറിയാം. പക്ഷേ മികച്ച പ്രകടനം പുറത്തെടുക്കുക ഏറെ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ചും ടീം ആവശ്യപ്പെടുന്നതുപോലെ കളിക്കാന്‍ പ്രയാസമാണ്. പക്ഷേ ഒടുവില്‍ തനിക്ക് ജീവിതവും ക്രിക്കറ്റും വിജയം തിരികെ നല്‍കി. അങ്ങനെയാണ് താന്‍ ഇതിനെ കാണുന്നതെന്നും സഞ്ജു സാംസണ്‍ പ്രതികരിച്ചു.

Related Articles

Back to top button