കോൺഗ്രസ് പ്രകടനപത്രിക ചേരുക പാകിസ്താൻ തെരഞ്ഞെടുപ്പിന്….വിമർശനവുമായി അസം മുഖ്യമന്ത്രി…

പ്രകടനപത്രിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. പ്രകടനപത്രിക ഇന്ത്യയ്ക്ക് അനുയോജ്യമല്ല, പാകിസ്താൻ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നതാവും നല്ലത്, സമൂഹത്തെ ഭിന്നിപ്പിച്ച് ഭരണം പിടിച്ചെടുക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത് എന്ന് ബിശ്വ ശർമ പറഞ്ഞു.വെള്ളിയാഴ്ചയാണ് ജാതി സെൻസസ് നടപ്പാക്കും,ന്യൂനപക്ഷങ്ങളുടെ മതവിശ്വാസം സംരക്ഷിക്കും കേന്ദ്ര സർക്കാർ ജോലികളിൽ 50% വനിതകൾക്ക് നീക്കി വയ്ക്കും എന്നതുൾപ്പടെ നിരവധി വാഗ്ദാനങ്ങളുമായി കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്. 25 ഗ്യാരന്റികളാണ് പ്രകടന പത്രികയിലുള്ളത്.ഇന്ത്യയെ ലോകത്തിന്റെ വിശ്വഗുരു ആക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് പറഞ്ഞ ബിശ്വ ശർമ, അസമിലെ 14 സീറ്റുകളിലും ബി.ജെ.പി വിജയിക്കുമെന്നും കൂട്ടിച്ചേർത്തു. തരംപോലെ പാർട്ടി മാറുന്ന അസം മുഖ്യമന്ത്രിക്ക് പഴയ പാർട്ടിയുടെ മതേതരത്വവും എല്ലാവരെയും ഉൾക്കൊള്ളാനുള്ള കഴിവും മനസിലാക്കാനാകില്ലെന്ന് കോൺഗ്രസും തിരിച്ചടിച്ചു. 2015ലാണ് ശർമ ബി.ജെ.പിയിൽ ചേർന്നത്. ബി.ജെ.പിയെ പ്രീതിപ്പെടുത്താനാണ് ശർമ കോൺഗ്രസിനെതിരെ ഇത്തരം അപകീർത്തിപ്പെടുത്തലുകൾ ന

Related Articles

Back to top button