കോൺഗ്രസ് ഡി.സി.സി ജനറൽ സെക്രട്ടറി സി.പി.എമ്മിൽ

പാലക്കാട്: കോൺഗ്രസ് ഡി.സി.സി ജനറൽ സെക്രട്ടറി സി.പി.എമ്മിൽ ചേർന്നു. ഷൊർണൂർ നഗരസഭാംഗം ഷൊർണൂർ വിജയനാണ് സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിലെത്തി പാർട്ടി അംഗത്വം സ്വീകരിച്ചത്. ആത്മാർത്ഥതയില്ലാത്തവരാണ് പാലക്കാട്ടെ കോൺഗ്രസ് നേതൃത്വമെന്നും അതുകൊണ്ടാണ് താൻ സി.പി.എമ്മിലേക്ക് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് വഴി തെറ്റി സഞ്ചരിക്കുന്നു എന്നും കോൺഗ്രസ് വർഗീയതയ്ക്ക് കൂട്ടുനിൽക്കുകയാണെന്നും ഷൊർണൂർ വിജയൻ പറഞ്ഞു.

Related Articles

Back to top button