കോൺഗ്രസ് ഒൻപതാം ഘട്ട സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒൻപതാം ഘട്ട സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. രാജസ്ഥാനിൽ 2 സീറ്റിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ പിൻവലിച്ചു. പകരം പുതിയ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. രാജസ്ഥാനിലെ രാജസമന്ദിൽ സുദർശൻ റാവത്തിന് പകരം ദാമോദർ ഗുജ്ജർ സ്ഥാനാർഥിയാകും. ഭിൽവാഡയിൽ മുൻ സ്പീക്കർ സിപി ജോഷി സ്ഥാനാർത്ഥിയാകും. ഭിൽവാഡയിൽ ദാമോദർ ജോഷിയായിരുന്നു നേരത്തെ പ്രഖ്യാപിച്ച സ്ഥാനാർത്ഥി. ഇതോടെ ആകെ പ്രഖ്യാപിച്ച സ്ഥാനാർത്ഥികളുടെ എണ്ണം 208 ആയി.ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയിലെ മൂന്ന് മണ്ഡലങ്ങളിലേക്കാണ് കോൺഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ബെല്ലാരി, ചാമരാജ്‌നഗര്‍, ചിക്കബെല്ലപ്പൂര്‍ എന്നിവിടങ്ങളിലേക്കാണ് പുതിയ സ്ഥാനാർത്ഥി പ്രഖ്യാപനം.ബുധനാഴ്ച കോൺഗ്രസ് എട്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടിരുന്നു. ഏറെ ശ്രദ്ധിക്കപ്പെടുന്ന റായിബറേലി, അമേഠി മണ്ഡലങ്ങളിൽ ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.