കോൺഗ്രസിൽ പൊട്ടിത്തെറി, പിൻമാറിയത് പരാജയഭീതി മൂലം, ബ്ലോക്ക് പ്രസിഡൻ്റുമാർ രാജിവെക്കണമെന്ന് പ്രസ്ഥാവന

മാവേലിക്കര- താലൂക്ക് സഹകരണ ബാങ്ക് ഇലക്ഷനിൽ മൃഗീയമായി പരാജയപ്പെടുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ബ്ലോക്ക് പ്രസിഡൻ്റുമാരായ അനിവർഗീസും ജി.ഹരി പ്രകാശും യു.ഡി.എഫ് ചെയർമാൻ കെ.ഗോപനും ഇലക്ഷന് തലേ ദിവസം പിൻമാറിയതെന്ന് ഇലക്ഷൻ കമ്മറ്റി ചെയർമാൻ കണ്ടിയൂർ അജിത്ത്, ജനറൽ കൺവീനർ ജസ്റ്റിൻസൺ പാട്രിക് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് മാരുടെ മുഖം രക്ഷിക്കാൻ ഇലക്ഷന് തലേ ദിവസം രാത്രി പത്ര പ്രസ്താവന നൽകി പിൻമാറിയെങ്കിലും അവർക്ക് വോട്ട് നൽകാൻ തീരുമാനിച്ചവർ അവർക്ക് തന്നെ നൽകിയതിൻ്റെ തെളിവാണ് അവരുടെ പാനൽ വോട്ട് പിടിച്ചത്.
തകർന്ന മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിനെ രക്ഷപെടുത്താൻ വേണ്ടിയുള്ളവരും ബാങ്കിനെ ലിക്വിഡേറ്റ് ചെയ്യുവാൻ നിലകൊണ്ട വരും തമ്മിലുള്ള പോരാട്ടത്തിൽ സഹകരണ കോൺഗ്രസ് മുന്നണിയെ വിജയിപ്പിച്ച സഹകാരികളെ അഭിനന്ദിക്കുന്നതായും ഇലക്ഷൻ കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
ജനങ്ങളുടെ മുന്നിൽ കോൺഗ്രസിനെ താഴ്ത്തികെട്ടാൻ നേതൃത്വം കൊടുക്കുന്ന ബ്ലോക്ക് പ്രസിഡൻ്റുമാരായ അനി വർഗ്ഗീസ്, ജി.ഹരി പ്രകാശ്, യു.ഡി.എഫ് ചെയർമാൻ കെ.ഗോപനും തൽസ്ഥാനം രാജിവെയ്ക്കണമെന്ന് ഇലക്ഷൻ കമ്മറ്റി സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Related Articles

Back to top button