കോൺഗ്രസിൻ്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക നാളെ പ്രഖ്യാപിച്ചേക്കും…
ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻ്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക നാളെ പ്രഖ്യാപിച്ചേക്കും. ബിജെപി 195 സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച സാഹചര്യത്തിൽ എത്രയും വേഗം ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിടാനാണ് കോൺഗ്രസ് നീക്കം. ഭൂരിഭാഗം പിസിസികളും ഇതിനോടകം ഹൈക്കമാൻഡിന് ആദ്യ ഘട്ട പട്ടിക കൈമാറി. തർക്കങ്ങൾ ഇല്ലാത്തതും സിറ്റിംഗ് എംപിമാർ മത്സരിക്കുന്നതുമായ മണ്ഡലങ്ങൾ ആദ്യം പ്രഖ്യാപിക്കും.നാളെ നടക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷം ആദ്യ പട്ടിക കോൺഗ്രസ് പുറത്തിറക്കും. ഉത്തർപ്രദേശിലെ റായ് ബറേലിയിൽ സോണിയ ഗാന്ധിക്ക് പകരം പ്രിയങ്ക ഗാന്ധി സ്ഥാനാർഥിയായി എത്തുമെന്ന് ഉറപ്പായി കഴിഞ്ഞു. റായ് ബറേലിയിൽ മത്സരിക്കാൻ പ്രിയങ്ക ഗാന്ധി സമ്മതം അറിയിച്ചതായാണ് സൂചന.