കോൺഗ്രസിന്റെ കാര്യം പദ്മജ നോക്കണ്ട എന്ന് കെ.മുരളീധരന്…
കോഴിക്കോട്: കോണ്‍ഗ്രസിന് കേരളത്തിൽ എല്ലായിടത്തും സംഘടന ദൗർബല്യം ഉണ്ടെന്ന് കെ.മുരളീധരന്.പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്തും മുൻ അനുഭവം വച്ച് പ്രവർത്തനം ശക്തമാക്കും.പത്മജ കോൺഗ്രസിന്റെ കാര്യം നോക്കണ്ട.പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കും.തൃശൂർ മാത്രം ആയി പ്രശ്നം ഇല്ല.സെമി കേഡർ ഒന്നും അല്ല കോണ്‍ഗ്രസിന് വേണ്ടത്.താഴെക്കിടയിുള്ള പ്രവർത്തനം ആണ് വേണ്ടത്.ആള് കൂടണം.തൃശൂരിൽ യുഡിഎഫിന് പരാജയ ഭീതി ഇല്ല..സിപിഎം ബിജെപി അന്തർധാര നടന്നു. ജാവ്ദേക്കർ ജയരാജൻ കൂടിക്കാഴ്ച്ച അതിന്റെ ഭാഗമാണ്.കെ. സുധാകരന്റെ മടങ്ങിവരവിൽ വിവാദങ്ങളുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു .