കോൺഗ്രസിന്റെ എക്‌സിറ്റ് പോള്‍ ബഹിഷ്കരണത്തിൽ പരിഹാസവുമായി അമിത് ഷാ…..

അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിന്റെ എക്‌സിറ്റ് പോള്‍ ബഹിഷ്കരണത്തിൽ പരിഹാസവുമായി അമിത് ഷാ. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ടെലിവിഷന്‍ ചാനലുകൾ നടത്തുന്ന എക്‌സിറ്റ് പോളുകളുടെ ഒരു ചര്‍ച്ചയിലും കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന തീരൂമാനത്തിന് പിന്നാലെയാണ് അമിത് ഷായുടെ പരിഹാസം. റേറ്റിങ്ങിന് വേണ്ടി ചാനലുകള്‍ നടത്തുന്ന യുദ്ധത്തിലും ഊഹാപോഹങ്ങളിലും ഭാഗമാകേണ്ടെന്നായിരുന്നു കോണ്‍ഗ്രസിന്റെ തീരുമാനം.
ജനങ്ങള്‍ അവരുടെ സ്ഥാനാർത്ഥികള്‍ക്ക് വേണ്ടി വോട്ട് രേഖപ്പെടുത്തിയെന്നും ജൂൺ നാല് മുതൽ തങ്ങൾ സന്തോഷത്തോടെ സംവാദങ്ങളിൽ പങ്കെടുക്കുമെന്നും കോണ്‍ഗ്രസ് വക്താവും മാധ്യമവിഭാഗം ചെയര്‍പേഴ്‌സണുമായ പവന്‍ ഖേര പ്രതികരിച്ചിരുന്നു. ജൂൺ നാലിന് ഫലം പുറത്തുവരും. അവരുടെ വിധി സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പവൻ ഖേരയുടെ പ്രതികരണത്തിന് പിന്നാലെയാണ് ബിജെപി അധ്യക്ഷൻ ജെപി നദ്ദയും, അമിത് ഷായും കോൺഗ്രസിനെ പരിഹസിച്ച് രം​ഗത്ത് എത്തിയത്.

Related Articles

Back to top button