കോവിഡ് മനുഷ്യ നിര്‍മ്മിതം… ലാബില്‍ കണ്ട കാര്യങ്ങള്‍ ഭയപ്പെടുത്തുന്നത്….

ലോകത്ത് മരണതാണ്ഡവമാടി ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവനെടുത്ത കോവിഡ് മഹാമാരിയുടെ ഉദ്ഭവത്തെപ്പറ്റി പുതിയ വെളിപ്പെടുത്തല്‍. കോവിഡിനു കാരണമായ കൊറോണ വൈറസ് ‘മനുഷ്യനിര്‍മ്മിതം’ ആണെന്നാണ് യുഎസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തല്‍. കോവിഡിന്റെ പ്രഭവകേന്ദ്രമെന്നു കരുതുന്ന ചൈനയിലെ വുഹാന്‍ ലാബില്‍ ജോലി ചെയ്തിട്ടുള്ള ആന്‍ഡ്രൂ ഹഫാണ് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുന്നത്.

മനുഷ്യനിര്‍മ്മിതമായ കൊറോണ വൈറസ് 2 വര്‍ഷം മുന്‍പ് വുഹാന്‍ ലാബില്‍നിന്ന് അബദ്ധത്തില്‍ പുറത്തു പോയതാണെന്നാണു ‘ദ് ട്രൂത്ത് എബൗട്ട് വുഹാന്‍’ എന്ന തന്റെ പുസ്തകത്തില്‍ സാംക്രമികരോഗ ഗവേഷകനായ ആന്‍ഡ്രൂ ഹഫിന്റെ അവകാശവാദം.

കോവിഡ് ലോകമാകെ പടര്‍ന്നതോടെയാണു വുഹാന്‍ ലാബ് സംശയനിഴലിലായത്. യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വുഹാന്‍ ലാബിനെതിരെ രംഗത്തെത്തിയെങ്കിലും ചൈന അതെല്ലാം നിഷേധിച്ചിരുന്നു. ‘വിദേശങ്ങളിലെ ലാബുകളില്‍ മിക്കതിനും മതിയായ നിയന്ത്രണ സംവിധാനങ്ങളില്ല. സുരക്ഷാ കാര്യങ്ങളില്‍ ഒട്ടും ശ്രദ്ധയില്ലാത്തതാണു വുഹാന്‍ ലാബില്‍നിന്നു വൈറസ് ചോര്‍ച്ചയുണ്ടാക്കിയത്’- ആന്‍ഡ്രൂ ഹഫ് പുസ്തകത്തില്‍ ആരോപിച്ചു.

Related Articles

Back to top button