കോവിഡ് ഡ്യൂട്ടി; ആരോഗ്യ വകുപ്പില്‍ താത്കാലിക നിയമനം
ആലപ്പുഴ: ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ കോവിഡ് ഡ്യൂട്ടിക്കായി വിവിധ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡോക്ടര്‍-10, സ്റ്റാഫ് നഴ്‌സ്- 23, ക്ലീനിംഗ് സ്റ്റാഫ് -19, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ -7 എന്നിങ്ങനെയാണ് വിവിധ തസ്തികകളിലെ ഒഴിവുകള്‍.കോവിഡ് ബ്രിഗേഡ് സ്റ്റാഫായി നേരത്തെ ജോലി ചെയ്തിരുന്ന ജീവനക്കാരെയാണ് പരിഗണിക്കുന്നത്. http://surl.li/bfk-d-k എന്ന ഗൂഗിള്‍ ഫോംസ് ലിങ്ക് അല്ലെങ്കില്‍ ചുവടെ കൊടുത്തിരിക്കുന്ന ക്യു.ആര്‍ കോഡ് മുഖേന ജനുവരി 28ന് രാവിലെ പത്തു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷകര്‍ക്കായി വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.