കോഴിഫാമിലെ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു..ഫാം ഉടമയ്‌ക്കെതിരെ കേസ്…
ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടത്ത് വീട്ടമ്മ ഷോക്കേറ്റ് മരിച്ച നിലയിൽ.പനമണ്ണ സ്വദേശി പാറുക്കുട്ടി (60) ആണ് മരിച്ചത്.കഴിഞ്ഞദിവസം രാത്രി പത്തരയോടെയാണു മൃതദേഹം കണ്ടെത്തിയത്. അയൽവാസിയുടെ കോഴിഫാമിനു സമീപം ഒരുക്കിയ വൈദ്യുതി കെണിയിൽ തട്ടിയാണു ദുരന്തമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.സംഭവത്തില്‍ കേസെടുത്ത പൊലീസ് കോഴി ഫാം ഉടമയെ കസ്റ്റഡിയിലെടുത്തു.
പനമണ്ണ സ്വദേശി ശിവദാസനെയാണ് കസ്റ്റഡിയിലെടുത്തത്.
രാവിലെ സൊസൈറ്റിയിലേക്ക് പാല്‍ കൊണ്ടുപോകുന്നതിനിടെയാണ് പാറുക്കുട്ടിയ്ക്ക് ഷോക്കേറ്റത്.നായ്ക്കളെയും കാട്ടുപന്നികളെയും പ്രതിരോധിക്കാൻ ഒരുക്കിയ കെണിയായിരുന്നു ഇത്.