കോഴിക്കോട് ഹോട്ടലിൽ വാഷ് ബേസിനില്‍ മൂത്രമൊഴിക്കുന്നത് തടഞ്ഞു.. യുവാക്കള്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു…

കോഴിക്കോട്: കാക്കൂര്‍ കുമാരസാമിയില്‍ ഹോട്ടലിലെ വാഷ് ബേസിനില്‍ മൂത്രമൊഴിക്കുന്നത് തടഞ്ഞതിന് യുവാക്കള്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു. ആക്രമണത്തില്‍ രണ്ട് ഹോട്ടല്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പുതിയാപ്പ സ്വദേശി ശരത്ത്(25) കടലൂര്‍ സ്വദേശി എന്നിവരെ കാക്കൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രതികളായ രണ്ടുപേരും ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. ഇതിനിടെ മുഖം കഴുകാനായി വാഷ്‌ബേസിനിലെത്തിയള് പ്രതികളിലൊരാളായ രവി വാഷ് ബേസിനിലേക്ക് മൂത്രമൊഴിച്ചു. ഇത് കണ്ട് ഹോട്ടല്‍ ജീവനക്കാരായ സഫ്‌റിന്‍ മിന്‍ഹാജ്, ഷെര്‍ബല സലീം എന്നിവര്‍ ഇയാളെ തടഞ്ഞു. ഇതിന്റെ പ്രകോപനത്തില്‍ പ്രതികള്‍ ഇരുവരെയും മര്‍ദിക്കുകയും ഹോട്ടല്‍ അടിച്ചുതകര്‍ക്കുകയുമായിരുന്നു.

Related Articles

Back to top button