കോഴിക്കോട് സൗത്ത് ബീച്ചിൽ ഏഴുപേർക്ക് ഇടിമിന്നലേറ്റ്…..
കോഴിക്കോട് സൗത്ത് ബീച്ചിൽ ഇടിമിന്നലേറ്റ് ഏഴുപേർക്ക് പരിക്ക്. ഒരാളുടെ പരിക്ക് ഗുരുതരമാണ്. വ്യാഴാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. ചാപ്പയില്‍ സ്വദേശികളായ മനാഫ്, സുബൈര്‍, അനില്‍ അഷ്‌റ്ഫ് , സലീം, അബദുള്‍ ലത്തിഫ് ജംഷീര്‍ എന്നിവര്‍ക്കാണ് പരിക്ക്. എല്ലാവരും ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. ഗുരുതരാവസ്ഥയിലുള്ള ആൾ അതിതീവ്രവിഭാഗത്തിലാണ് കഴിയുന്നത്.മിന്നലേറ്റവരിൽ ഒരാള്‍ മത്സ്യം വാങ്ങാനെത്തിയ ആളും ബാക്കിയുള്ളവർ മത്സ്യത്തൊഴിലാളികളുമാണ്. ഒരാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോഴിക്കോട് ഇന്ന് യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നത്. അടുത്ത 3 മണിക്കൂറിൽ കോഴിക്കോട്ടെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.