കോഴിക്കോട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് തീവെച്ച് നശിപ്പിച്ച നിലയിൽ…
കോഴിക്കോട് നാദാപുരത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് തീവെച്ച് നശിപ്പിച്ച നിലയിൽ. തെരുവന്‍പറമ്പിലെ വട്ടക്കണ്ടിയില്‍ അഷ്‌റഫിന്റെ ബൈക്ക് ആണ് നശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. ബൈക്ക് പൂര്‍ണമായി കത്തി നശിച്ചു.ബൈക്ക് ആരോ മനപ്പൂർവം കത്തിച്ചതാണെന്നാണ് സംശയിക്കുന്നത്. നാദാപുരം പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.