കോഴിക്കോട് റോഡരികിലിട്ട് യുവാവിനെ മർദിച്ചതായി പരാതി..കാരണം…
കോഴിക്കോട് നാദാപുരത്ത് യുവാവിനെ രണ്ടുപേർ മർദിച്ചതായി പരാതി.തെരുവൻ പറമ്പിൽ അജീഷിനാണ് മർദനമേറ്റത്.റോഡിൽ ഗതാഗത തടസം ഉണ്ടായപ്പോൾ ഇടപെട്ടതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് അജീഷ് പറഞ്ഞു.രാത്രി ഒൻപത് മണിയോടെയാണ് രണ്ടംഗ സംഘം അജീഷിനെ തെരുവൻപറമ്പിൽ റോഡരികിലിട്ട് മർദിച്ചത്.മർദനത്തിൽ പരുക്കേറ്റ അജീഷ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.