കോഴിക്കോട് നിയന്ത്രണം വിട്ട കാർ മതിലിടിച്ച് തകർത്ത് കിണറ്റിലേക്ക് മറിഞ്ഞു…

കോഴിക്കോട് ചേവായൂരിൽ നിയന്ത്രണം വിട്ട കാർ കിണറ്റിലേക്ക് മറിഞ്ഞു. ചേവായൂർ സ്വദേശി രാധാകൃഷ്ണൻ ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രിയോടെയാണ് അപകടം സംഭവിച്ചത്.കാറിനുള്ളിൽ കുടുങ്ങിയ രാധാകൃഷ്ണനെ വെള്ളിമാടുകുന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് രക്ഷപ്പെടുത്തിയത്. മതിലിൽ ഇടിച്ച് തലകീഴായി മറിഞ്ഞാണ് കാർ കിണറ്റിലേക്ക് വീണത്. പോക്കറ്റ് റോഡിൽനിന്നു പ്രധാന റോഡിലേക്ക് കയറുന്നതിനിടയിൽ കാർ സമീപത്തെ വീടിന്റെ ഗേറ്റ് തകർത്ത് കിണറ്റിലേക്ക് വീഴുകയായിരുന്നു. കിണറിന് ഇരുമ്പിന്റെ നെറ്റ് വെച്ചിരുന്നതിനാലാണ് വലിയ അപകടമൊഴിവായത്.

Related Articles

Back to top button