കോഴിക്കോട് ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു..ഒരാൾ കസ്റ്റഡിയിൽ…
കോഴിക്കോട് നാദാപുരം കടമേരിയിൽ ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു. കീരിയങ്ങാടി സ്വദേശി ഇല്യാസിനാണ് വെട്ടേറ്റത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇല്യാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവവുമായി ബന്ധപ്പെട്ട് പ്രതി രാകേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.