കോഴിക്കോട് ഇല്ലിപ്പിലായിയിൽ ഉഗ്ര സ്ഫോടന ശബ്ദം..ജാഗ്രത നിർദ്ദേശം..ആളുകളെ മാറ്റി താമസിപ്പിക്കുന്നു…
കോഴിക്കോട് കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഭൂമിക്കടിയിൽ നിന്നും ഉഗ്ര സ്ഫോടന ശബ്ദം. കൂരാച്ചുണ്ട് പഞ്ചായത്തിൽ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻആർഇപി പൂത്തോട്ട് ഭാഗത്താണ് ഇന്നലെ രാത്രിയോടെ വൻ സ്ഫോടന ശബ്ദമുണ്ടായത്. ഇതോടെ ജനങ്ങൾ ഭീതിയിലായി.
കല്ലാനോട് പൂവത്തും ചോല മേഖലയിലും ശബ്ദം കേട്ടതായി ജനങ്ങൾ പറഞ്ഞു.ഇതോടെ പൂത്തോട്ട് താഴെ തോടിനോട് ചേർന്ന മേഖലയിൽ വീടുകളിലെ ആളുകളെ മാറ്റി താമസിപ്പിക്കുകയാണ്. മുൻപ് മലയിടിച്ചിലിൽ ഭൂമിക്കു വിള്ളൽ സംഭവിച്ച മേഖലയാണിത്. ജനപ്രതിനിധികൾ അടക്കം സംഭവസ്ഥലത്തെത്തി പ്രദേശവാസികൾക്ക് ജാഗ്രത നിർദ്ദേശം നൽകി.


