കോഴിക്കോട് ഇനി യുനെസ്കോയുടെ സാഹിത്യനഗരം..പ്രഖ്യാപനം ഇന്ന്…

കോഴിക്കോടിനെ ഇന്ത്യയിലെ ആദ്യ സാഹിത്യനഗരമായി ഇന്ന് പ്രഖ്യാപിക്കും..ഇന്നു വൈകീട്ട് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിലാണ് സാഹിത്യനഗര പ്രഖ്യാപനവും ലോഗോ പ്രകാശനവും നടക്കുന്നത്. മന്ത്രി എം.ബി രാജേഷ് ഔദ്യോഗിക പ്രഖ്യാപനം നടത്തും. .യൂനെസ്‌കോ പ്രഖ്യാപിച്ച സാഹിത്യ നഗര പദവിക്ക് കോഴിക്കോട് അര്‍ഹത നേടിയിട്ട് മാസങ്ങൾ കഴിഞ്ഞു. പ്രഖ്യാപനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനെ കാത്തിരിക്കുകയായിരുന്നു കോർപറേഷൻ. എം ടി വാസുദേവൻ നായരുമായി വേദി പങ്കിടില്ലെന്ന മുഖ്യമന്ത്രിയുടെ വാശിയാണ് അഭിമാന പ്രഖ്യാപനത്തിൽ നിന്ന് മുഖ്യമന്ത്രി വിട്ട് നിൽക്കാൻ കാരണമെന്നാണ് കോർപറേഷനിലെ പ്രതിപക്ഷ ആരോപണം

Related Articles

Back to top button