കോഴികൂട്ടിൽ കടന്ന പെരുമ്പാമ്പിനെ സ്‌നേക് റസ്‌ക്യൂവര്‍ പിടികൂടി….

കോഴിക്കൂട്ടില്‍ കടന്ന് നാല് കോഴികളെ കൊന്ന ഭീമന്‍ പെരുമ്പാമ്പിനെ സ്‌നേക് റസ്‌ക്യൂവര്‍ പിടികൂടി. കോഴിക്കോട് കാരശ്ശേരി മരഞ്ചാട്ടിയില്‍ അലവിയുടെ വീട്ടിലെ കോഴികളെയാണ് ആറ് അടിയോളം നീളമുള്ള പെരുമ്പാമ്പ് ശരിപ്പെടുത്തിയത്. താമരശ്ശേരി സ്‌നേക് റസ്‌ക്യൂ ടീം അംഗം കബീര്‍ കളന്തോടാണ് പാമ്പിനെ പിടികൂടിയത്.
രാവിലെ പതിവില്ലാതെയുളള കോഴികളുടെ ബഹളം കേട്ട് ചെന്നുനോക്കിയപ്പോഴാണ് പെരുമ്പാമ്പിനെ കണ്ടതെന്ന് വീട്ടുകാര്‍ പറഞ്ഞു. അപ്പോഴേക്കും കൂട്ടിലുണ്ടായിരുന്ന നാല് കോഴികളെ പെരുമ്പാമ്പ് കൊന്നിരുന്നു. തുടര്‍ന്ന് കബീറിന്റെ സഹായം തേടുകയായിരുന്നു. മഴക്കാലമായതോടെ പാമ്പുകളുടെ സാനിധ്യം വര്‍ധിച്ചിട്ടുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നും കബീര്‍ പറഞ്ഞു.

Related Articles

Back to top button