കോളേജ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ…ആരോപണവിധേയരായ അധ്യാപകർക്കെതിരെ നടപടി..

കോട്ടയം: എസ്എംഇ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന അജാസ് ഖാന്റെ ആത്മഹത്യയിൽ ആരോപണവിധേയരായ അധ്യാപകർക്കെതിരെ നടപടി. രണ്ട് അധ്യാപകരെയും സ്ഥലംമാറ്റാൻ തീരുമാനമായി. ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടത്താനും തീരുമാനമായിട്ടുണ്ട്. സീന, റീനു എന്നി അധ്യാപകർക്കാണ് സ്ഥലം മാറ്റം. ആരോപണവിധേയരായ അധ്യാപകര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളും വിദ്യാർത്ഥികളും സമരം നടത്തിയതിന് പിന്നാലെയാണ് തീരുമാനം.

Related Articles

Back to top button