കോളജിന് സമീപം സംശയം തോന്നിയ വിദ്യാര്‍ത്ഥിയിൽ നിന്നും പിടിച്ചത് കഞ്ചാവും ഹാഷിഷ് ഓയിലും…..

തൃശൂര്‍ വാടാനപ്പള്ളിയിൽ കഞ്ചാവും ഹാഷിഷ് ഓയിലുമായി കോളേജ് വിദ്യാർത്ഥിയുൾപ്പെടെ രണ്ടു പേർ പിടിയിൽ. നാട്ടിക എസ്എൻ കോളേജിനു സമീപത്തു വച്ചാണ് ബിരുദ വിദ്യാർത്ഥിയായ എഡ്വിൻ എന്ന യുവാവ് 10 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ എടമുട്ടം പാലപ്പെട്ടി സ്വദേശിയായ ശ്രീഹർഷ് എന്ന യുവാവിനെ പിന്നീട് അറസ്റ്റ് ചെയ്തു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന 3 മില്ലിഗ്രാം ഹാഷിഷ് ഓയിലും, ഇയാളുടെ സ്കൂട്ടറിൽ നിന്നും 50 ഗ്രാം കഞ്ചാവും, ശ്രീഹർഷിന്റെ വീട്ടിൽ നിന്നും 2.2 കിലോഗ്രാം കഞ്ചാവും എക്സൈസ് കസ്റ്റഡിയിലെടുത്തു. വാടാനപ്പള്ളി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വി ജി സുനിൽ കുമാറും സംഘവും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിഒ ഹരിദാസ്, സുധീരൻ, സിഇഒ നിഖിൽ, ഡ്രൈവർ രാജേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Related Articles

Back to top button