കോല്ലത്ത് കാറപകടം…വാഹനം തലകീഴായി മറിഞ്ഞു…യുവതിക്ക് ഗുരുതരപരിക്ക്..
കൊല്ലം: എംസി റോഡിൽ ചടയമംഗലം ശ്രീരംഗത്ത് കാറുകൾ കൂട്ടി ഇടിച്ച് അപകടം. അഞ്ചു പേർക്ക് പരിക്കേറ്റു. തേനി സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന വാഹനവും ആയുർഭാഗത്തുനിന്നും വന്ന വാഹനവും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച ടവേര റോഡിൽ തലകുത്തനെ മറിഞ്ഞു. വർക്കലയിലും ജഡായുപ്പാറയിലും സന്ദർശനം കഴിഞ്ഞ് മടങ്ങുന്ന വഴിയിലാണ് വാഹനം അപകടത്തിൽപ്പെട്ടത്. തമിഴ്നാട് സ്വദേശിയായ യുവതിയെ ഗുരുതര പരുക്കുകളോടെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.