കോതമംഗലം പാലമറ്റത്ത് സര്‍ക്കാര്‍ ഭൂമി കയ്യേറി വില്ല പ്രൊജക്ട് നിര്‍മ്മാണമെന്ന് ആരോപണം..ഉദ്യോഗസ്ഥരെത്തി പ്രാഥമിക പരിശോധന നടത്തി..

പാലമറ്റത്ത് സര്‍ക്കാര്‍ ഭൂമി കയ്യേറി ആഡംബര വില്ല പ്രൊജക്ട് നിര്‍മ്മാണമെന്ന് ആക്ഷേപം. പാലമറ്റം സ്റ്റേഡിയത്തിന് സമീപത്തുള്ള ഭൂമിയിലാണ് പട്ടാപ്പകല്‍ അനധികൃത കയ്യേറ്റവും നിര്‍മ്മാണവും തുടരുന്നുവെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. മഴക്കാലത്ത് 611 മലയുടെ മുകളില്‍ നിന്ന് മലവെള്ളമെത്തുന്ന തോടിന്റെ ഇരുവശവും കയ്യേറി തോട്ടില്‍ നിന്ന് തന്നെ മണ്ണും കല്ലും വാരി തോട് നികത്തുന്നു, അതിനാല്‍ തോടിന്റെ വീതി പകുതിയില്‍ താഴെയായി കുറഞ്ഞു, പ്രദേശ വാസികള്‍ അലക്കാനും കുളിക്കാനും ഉപയോഗിച്ചിരുന്ന ഇടങ്ങളും ഇതോടെ ഇല്ലാതായെന്നും പരാതിക്കാര്‍ ആരോപിച്ചു. പെരിയാര്‍ വാലി ജലസേചന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലവും വന്‍ തോതില്‍ കൈയ്യേറി മണ്ണിട്ട് നികത്തിയിട്ടുണ്ട്. സര്‍ക്കാര്‍ വക ജണ്ടകള്‍ തകര്‍ത്തും തന്നിഷ്ടത്തിന് അതിരുകള്‍ നിശ്ചയിച്ചുമാണ് നിര്‍മ്മാണമെന്നും അവര്‍ പറയുന്നു.

Related Articles

Back to top button