കോട്ടയത്ത് മകൻ അച്ഛനെ കുത്തിക്കൊന്നു..കൊലക്ക് പിന്നിൽ ലഹരി ഉപയോഗത്തെ ചൊല്ലിയുള്ള…

കോട്ടയം കുമാരനെല്ലൂരിൽ മകൻ അച്ഛനെ കുത്തി കൊലപ്പെടുത്തി. ഇടയാടി സ്വദേശി രാജു (70) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ രാജുവിന്‍റെ മകൻ അശോകനെ പൊലീസ് അറസ്റ്റ് ചെയ്തു. അശോകൻ ലഹരിക്ക് അടിമയാണെന്നാണ് പൊലീസ് പറയുന്നത്. ലഹരി ഉപയോഗത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.ഇരുവരും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.

അശോകന്‍റെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കത്തിനിടയിൽ അശോകൻ കത്തികൊണ്ട് രാജുവിനെ കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റിനുശേഷം രാജുവിന്‍റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button