കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളിയെ സിമൻ്റ് മിക്സർ മെഷീനിൽ ഇട്ട് കൊന്നു…..


കോട്ടയം വാകത്താനത്ത് ഇതര സംസ്ഥാന തൊഴിലാളിയെ സിമൻ്റ് മിക്സർ മെഷീനിൽ ഇട്ട് കൊന്നു. അസം സ്വദേശിയായ ലേമാൻ കിസ്ക് എന്ന 19 കാരനാണ് കൊല്ലപ്പെട്ടത്. വാകത്താനത്തെ കോൺക്രീറ്റ് കമ്പനിയിലാണ് സംഭവം നടന്നത്. 

പ്ലാൻ്റ് ഓപ്പറേറ്റർ പാണ്ടിദുരൈയെ പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 26നാണ് കൊലപാതകം നടന്നത്. ലേമാനെ സിമൻ്റ് മിക്സർ മെഷീനിൽ ഇട്ട് പാണ്ടിദുരൈ സ്വിച്ച് ഓണാക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പിന്നീട് ഇയാള്‍ മൃതദേഹം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വേസ്റ്റ് കുഴിയിലേക്ക് മാറ്റി. അസ്വഭാവിക മരണമെന്ന് കരുതിയ സംഭവം ശാസ്ത്രീയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞതെന്നും പൊലീസ് അറിയിച്ചു.

Related Articles

Back to top button