കോട്ടയത്തും ആലപ്പുഴയിലും റെക്കോർഡ് ചൂട്..രേഖപ്പെടുത്തിയത് ഏപ്രിലിലെ ഏറ്റവും ഉയർന്ന താപനില….

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു . ഇതിനിടെ ഇന്നലെ റെക്കോർഡ് ചൂടാണ് ആലപ്പുഴയിലും കോട്ടയത്തും രേഖപ്പെടുത്തിയത് . ഏപ്രിൽ മാസത്തിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന താപനിലയാണ് ഇവിടെ ഇന്നലെ രേഖപ്പെടുത്തിയത് .ആലപ്പുഴയിൽ 38 ഡിഗ്രി സെൽഷ്യസ് ആണ് ഞായറാഴ്ച രേഖപ്പെടുത്തിയത് .ഇതിന് മുൻപ് 1987 ഏപ്രിൽ ഒന്നിനും 38 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു .

കോട്ടയത്ത് 38.5 ഡിഗ്രി സെൽഷ്യസായിരുന്നു ഞായറാഴ്ചത്തെ ചൂട്. 2020 ഏപ്രിൽ മൂന്നിനു രേഖപ്പെടുത്തിയ 38.3 ഡിഗ്രി സെൽഷ്യസ് ചൂടാണ് മറികടന്നത്.അതേസമയം ഇന്ന് കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി .

Related Articles

Back to top button