കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ്..ഒരാൾക്ക് കൂടി സസ്‌പെൻഷൻ…

കോട്ടയം നഗരസഭയിലെ മൂന്നു കോടിയുടെ പെന്‍ഷന്‍ തട്ടിപ്പ് കേസിൽ ഡെപ്യൂട്ടി മുനിസിപ്പൽ സെക്രട്ടറിയ്ക്ക് സസ്പെൻഷൻ. ഫില്ലിസ് ഫെലിക്‌സിനെയാണ് സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തത്. ഇയാൾക്ക് തട്ടിപ്പിന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും മേൽനോട്ട വീഴ്ചയുണ്ടെന്നും തദ്ദേശ ജോയിന്റ് ഡയറക്ടർ റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ടിന് പിന്നാലെയാണ് നടപടി.

അഖിൽ സി വർ​ഗീസിനൊപ്പം കോട്ടയം ന​ഗരസഭയിലെ സൂപ്രണ്ട് എസ് കെ ശ്യാം, നിവിൽ സെക്ഷൻ കൈകാര്യം ചെയ്യുന്ന പബ്ലിക് ഹെൽക്ക് നഴ്സ് കെ ജി ബിന്ദു, സീനിയർ ക്ലർക്ക് വി ജി സന്തോഷ് കുമാർ എന്നിവരും സസ്പെൻഷനിലാണ്.

Related Articles

Back to top button