കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ തട്ടിപ്പ്…സെക്രട്ടറിക്ക് വീഴ്ച സംഭവിച്ചെന്ന് ചെയര്‍പേഴ്‌സണ്‍…
കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ തട്ടിപ്പില്‍ നഗരസഭ സെക്രട്ടറിക്ക് വീഴ്ച സംഭവിച്ചെന്ന് ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍. സര്‍വീസ് ബുക്ക് പരിശോധിക്കുന്നതില്‍ വീഴ്ചയുണ്ടായി. സംഭവത്തില്‍ ഭരണപക്ഷത്തെ മാത്രം കുറ്റപ്പെടുത്തിയത് കൊണ്ട് കാര്യമില്ലെന്നും ബിന്‍സി സെബാസ്റ്റ്യന്‍ പറഞ്ഞു.പ്രതി അഖില്‍ സി വര്‍ഗീസിന്റെ സര്‍വീസ് ബുക്ക് പരിശോധിക്കുന്നതില്‍ നഗരസഭ സെക്രട്ടറിയ്ക്ക് വീഴ്ച സംഭവിച്ചുവെന്നാണ് ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്റെ ആരോപണം. കൊല്ലം നഗരസഭയില്‍ ജോലി ചെയ്തപ്പോഴുള്ള പ്രതിയുടെ തട്ടിപ്പ് വിവരങ്ങള്‍ അറിഞ്ഞിട്ടും സെക്രട്ടറി നടപടി സ്വീകരിക്കാത്തത് വലിയ വീഴ്ചയുണ്ടാക്കി. വിഷയത്തില്‍ ഭരണപക്ഷത്തെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. തുക പാസാക്കുന്ന ധനകാര്യ കമ്മിറ്റിയില്‍ സിപിഐഎം, ബിജെപി അംഗങ്ങള്‍ ഉണ്ട്. വിഷയത്തില്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തമാണുള്ളതെന്നും ചെയര്‍പേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു.