കോടികള്‍ വിലമതിക്കുന്ന വിഗ്രഹങ്ങള്‍ മോഷ്ടിച്ചു…. പണി കിട്ടിയപ്പോൾ ചാക്കില്‍ കെട്ടി തിരികെ നൽകി…..
ലോകത്ത് ഒരു കള്ളനും ഇനി ഈ ക്ഷേത്രത്തില്‍ മോഷണം നടത്തില്ല. അത്രക്ക് പണിയാണ് മോഷ്ടാക്കൾക്ക് കിട്ടിയത്. ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച വിഗ്രഹങ്ങള്‍ കൈക്കലാക്കിയ ശേഷം ദുസ്വപ്നങ്ങള്‍ കാണുന്നെന്നും ഉറങ്ങാനൊക്കുന്നില്ലെന്നും അതിനാല്‍ വിഗ്രഹങ്ങള്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചിട്ടുണ്ടെന്നും കത്ത് എഴുതിവെച്ചാണ് വിഗ്രഹം തിരിച്ചെത്തിച്ചത്.14 അഷ്ടധാതു വിഗ്രഹങ്ങള്‍ തിരികെ നല്‍കിയതായി പൊലീസ് അറിയിച്ചു.
ഉത്തര്‍പ്രദേശിലെ ചിത്രകൂടിലാണ് സംഭവം നടന്നത്. പുരാതന ബാലാജി ക്ഷേത്രത്തില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട് പൂജാരി രാംബാലക് പരാതി നല്‍കി. മോഷ്ടിച്ച 16 വിഗ്രഹങ്ങളില്‍ 14 എണ്ണം ഞായറാഴ്ച മഹന്ത് രാംബാലക്കിന്റെ വസതിക്ക് സമീപം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. നിലവില്‍ 14 ‘അഷ്ടധാതു’ വിഗ്രഹങ്ങളും കോട്വാലിയില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു.